Advertisement

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

March 30, 2024
1 minute Read

തമിഴ് സിനിമാ നടൻ ഡാനിയേൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്കാര ചടങ്ങുകൾ ഇന്ന് വസതിയിൽ നടക്കും.

1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്ന‍ട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തേക്ക് പ്രവേശിക്കുകയായിരുന്നു.

വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Story Highlights : Tamil actor Daniel Balaji passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top