Advertisement

നടൻ മനോജ് ഭാരതിരാജ അന്തരിച്ചു

March 25, 2025
1 minute Read

തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു. പ്രമുഖ സംവിധായകൻ ഭാരതിരാജയുടെ മകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പതിനെട്ട് സിനിമകളിൽ അഭിനയിച്ചു. അച്ഛൻ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനമിയിലൂടെയായിരുന്നു അരങ്ങേറ്റം.

ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹൽ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. തമിഴിലെ പ്രമുഖ സംവിധായകരായ മണി രത്നത്തിനും ഷങ്കറിനുമൊപ്പം അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് മനോജ്.

വള്ളി മയില്‍, വിരുമന്‍, സമുദ്രം, സ്നേക്സ് ആന്‍ഡ് ലാഡേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023 ലാണ് സംവിധായകനായി അരങ്ങേറിയത്. മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രത്തില്‍ ഭാരതിരാജയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുള്ള നന്ദനയാണ് ഭാര്യ.

Story Highlights : Manoj Bharathiraja Passed Away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top