‘രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചു’ : നരേന്ദ്ര മോദി

ഇന്ത്യ മുന്നണിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഴിമതിക്കാർ ഒരുമിച്ച് ചേർന്ന് ഇന്ത്യാസഖ്യം രൂപീകരിച്ചെന്ന് നരേന്ദ്രമോദി. അഴിമതിക്കെതിരായ പോരാട്ടത്തെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നു എന്നും മോദിയുടെ വിമർശനം. കച്ചത്തീവ് വിഷയവും കോൺഗ്രസിനെതിരെ നരേന്ദ്ര മോദി ഉയർത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായി മീററ്റിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ( The corrupt people of the country came together to form the India Alliance says Narendra Modi )
ഇന്ത്യ മുന്നണിക്കെതിരായ ആരോപണങ്ങളും കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളും എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മീററ്റിലെ റാലി അഭിസംബോധന ചെയ്ത് സംസാരിച്ചത്. പ്രതിപക്ഷം അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും രാജ്യത്തെ അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി താൻ സ്വീകരിച്ചുവെന്നും നരേന്ദ്രമോദി.
കച്ച്ത്തീവ് ദ്വീപ് കോൺഗ്രസ് വിട്ടുകൊടുത്തതും പ്രധാനമന്ത്രി ആവർത്തിച്ചു. വിമർശനങ്ങൾക്ക് പുറമെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികളും നരേന്ദ്രമോദി ഉയർത്തിക്കാട്ടി. വനിതാ സംവരണവും രാമക്ഷേത്രവും ചൗധരി ചരൺ സിംഗിന് ഭാരതരത്ന നൽകിയതും നരേന്ദ്രമോദി ബിജെപിയുടെ മികവായി എടുത്തുപറഞ്ഞു. രാജ്യം തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കച്ച്ത്തീവ് വിഷയം പ്രധാനമന്ത്രി തന്നെ കോൺഗ്രസിനെതിരെ ആയുധമാക്കുകയാണ്.
Story Highlights : The corrupt people of the country came together to form the India Alliance says Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here