രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി; കുഞ്ഞ് ചവിട്ടേറ്റ് ചുവരിൽ ചെന്നിടിച്ചു; ശബ്ദരേഖ പുറത്ത്

കാളികാവിലെ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ സംഭവം. കൊല നടത്തിയത് ക്രൂരമായെന്നു വെളിവാക്കുന്ന ടെലിഫോൺ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരീ ഭർത്താവ് അൻസാറും അയൽവാസിയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്. നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നും ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാമെന്നുമാണ് ഓഡിയോ.
കൊലപാതകം നടന്ന ദിവസം ഫായിസിൻ്റെ അളിയനും അയൽ വാസിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്ത് ആയത്. ഫായിസിന്റെ അമ്മയുടെ മടിയിൽ കുട്ടി ഇരിക്കുമ്പോളാണ് ആക്രമണം ഉണ്ടായത്. അമ്മയുടെ മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് തൊഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി കൂടിയായ അൻസാർ പറയുന്നു.
ചവിട്ടേറ്റ കുട്ടി തെറിച്ചു പോയ് ചുമരിൽ ഇടിച്ചു വീണു, നിരന്തരം ഫായിസ് കുട്ടിയെ ഉപദ്രവിച്ചിരുന്നു, ഈ കാര്യങ്ങൾ ഫായിസിന്റെ അമ്മയ്ക്കും അറിയാം, കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാൻ ഫായിസ് ശ്രമിച്ചിരുന്നുവെന്നും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. കൊലപാതകത്തിൽ ഫായിസിൻ്റ് ഉമ്മക്കും സഹോദരിക്കും പങ്ക് ഉണ്ടെന്നും കേസ് എടുക്കണമെന്ന് നാട്ടുകാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
Story Highlights : death of two and half year old girl child in malappuram kalikavu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here