ടോൾ കേന്ദ്രങ്ങളിൽ തത്കാലം നിരക്ക് വർധനയില്ല

ടോൾ കേന്ദ്രങ്ങളിൽ തത്കാലം നിരക്ക് ഉയർത്തില്ല. വാളയാറിലും പന്നിയങ്കരയിലും നിരക്ക് കൂട്ടുമെന്ന് അറിയിച്ചിരുന്നു. പുതിയ തീരുമാനം കൂടിയ നിരക്ക് പ്രാബല്യത്തിൽ വരാനിരിക്കെയാണ്. വാളയാർ, പന്നിയങ്കര ടോൾകേന്ദ്രങ്ങളിൽ തിങ്കളാഴ്ചമുതൽ നിരക്ക് വർധിപ്പിക്കുമെന്ന് ടോൾകമ്പനി നേരത്തേ ഔദ്യോഗികമായി അറിയിക്കുകയും വർധിപ്പിച്ച നിരക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നിരക്കുവർധന തത്കാലം പിൻവലിച്ചതെന്നാണ് സൂചന. യാത്രക്കാർക്ക് പഴയനിരക്കിൽതന്നെ കടന്നുപോകാം. സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽ സാധാരണയായി ടോൾനിരക്ക് വർധിപ്പിക്കാറുണ്ട്.
ഞായറാഴ്ച രാത്രി 12-ന് നിരക്ക് പ്രാബല്യത്തിൽ വരാനിരിക്കെയാണ് തത്കാലം വർധന വേണ്ടെന്ന് ടോൾകമ്പനികൾക്ക് ദേശീയപാതാ അതോറിറ്റിയിൽനിന്ന് അറിയിപ്പ് ലഭിച്ചത്. നിരക്കുവർധന പിൻവലിക്കാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
Story Highlights : There is no rate hike at the toll booths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here