‘ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തി’ : അതിഷി മർലേന

ഓപ്പറേഷൻ ലോട്ടസ് ആരോപണം ആവർത്തിച്ച് ആംആദ്മി പാർട്ടി. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് പറഞ്ഞതായി ഡൽഹി മന്ത്രി അതിഷിയുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയും മന്ത്രി സൗരഭരദ്വാജിനെയും ദുർഗേഷ് പതക്‌നെയും , രാഘവ് ചദ്ധയെയും ജയിലിൽ അടയ്ക്കാനാണ് ബിജെപിയുടെ പദ്ധതി എന്നും അതിഷി.മദ്യനയ അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. ( Atishi says ED will arrest her and 3 other AAP leaders if they dont join BJP )
ഡൽഹിയിൽ ആംആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതയാണ് പാർട്ടി നേതാക്കൾ ആരോപിക്കുന്നത്.ഇന്നലെ ഡൽഹി നിയമസഭയിൽ ആംആദ്മി എംഎൽഎ ഋതുരാജ് ഝാ പാർട്ടിയിൽ ചേരാൻ ബിജെപി 25 കോടി വാഗ്ദാനം ചെയ്തിരുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് ഇന്ന് അതിഷിയും വെളിപ്പെടുത്തൽ നടത്തിയത്.
ബിജെപിയിൽ ചേർന്നിലെങ്കിൽ ഇഡിയെ ഉപയോഗിച്ച് ജയിലിൽ അടയ്ക്കുമെന്ന് പറഞ്ഞതായുള്ള ഗുരുതര ആരോപണവും ഉന്നയിച്ചു.വരുന്ന ദിവസങ്ങളിൽ തന്റെ വസതിയിൽ ഇഡിയുടെ പരിശോധന ഉണ്ടാകുമെന്നും അതിന് ശേഷം ജയിലിൽ അടിക്കുമെന്നുമാണ് അതിഷി പറഞ്ഞത്.
ആംആദ്മിയുടെ ആരോപണങ്ങൾ വ്യാജമെന്നാണ് ബിജെപിയുടെ മറുപടി. എന്തുകൊണ്ട് ഈ കാര്യങ്ങളിൽ പോലീസിനെ സമീപിക്കുന്നില്ല എന്നും ബിജെപി ചോദിച്ചു.മദ്യനയ അഴിയമതിക്കേസിൽ കെജ്രിവാളിന്റെ ഫോണിലെ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഇഡി നീക്കം ആരംഭിച്ചിട്ടുണ്ട്.ഇ ഡി കസ്റ്റഡിയും അറസ്റ്റും ചോദ്യം ചെയ്തു കെജ്രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി നാളെ പരിഗണിക്കും.
Story Highlights : Atishi says ED will arrest her and 3 other AAP leaders if they dont join BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here