മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിന് അച്ഛന്‍ മകനെതിരെ പൊലീസില്‍ പരാതി നല്‍കി;ഇരുമ്പുവടി കൊണ്ട് പിതാവിനെ തലയ്ക്കടിച്ച് കൊന്ന് മകന്‍

കാസര്‍ഗോഡ് ബേക്കലില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പള്ളിക്കര സ്വദേശി അപ്പുക്കുഞ്ഞിയാണ് മരിച്ചത്. മകന്‍ പ്രമോദ് പൊലീസ് കസ്റ്റഡിയിലാണ്. (son killed father in Kasargod)
ഇന്ന് വൈകീട്ടോടെയാണ് പിതാവും മകനും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്രമോദ് മദ്യപിച്ച് അച്ഛനോട് വഴക്കുണ്ടാക്കുന്നതും അച്ഛനെ മദ്യപിക്കുന്നതും പതിവായിരുന്നെന്നാണ് പൊലീസ് പറഞ്ഞത്. ഇന്നലെയും സംഘര്‍ഷമുണ്ടാകുകയും അപ്പുക്കുഞ്ഞി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസിന് പ്രമോദിനെ പിടികൂടാന്‍ സാധിച്ചില്ല.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
പ്രമോദിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കേസിന്റെ കാര്യം കൂടി പറഞ്ഞ് ഇന്ന് രാത്രി വീണ്ടും പ്രമോദ് വീട്ടിലെത്തി അപ്പുക്കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുന്നത്. ഇരുമ്പുവടി കൊണ്ട് ഇയാള്‍ പിതാവിന്റെ തലയ്ക്കടിക്കുകയും അപ്പുക്കുഞ്ഞി മരണപ്പെടുകയുമായിരുന്നു.
Story Highlights : son killed father in Kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here