ബലാത്സംഗത്തിനിരയായ യുവതിയോട് കോടതിയിൽ വച്ച് മുറിവുകൾ കാണാൻ വസ്ത്രം നീക്കാനാവശ്യപ്പെട്ടു; മജിസ്ട്രേറ്റിനെതിരെ കേസ്

ബലാത്സംഗം ചെയ്യപ്പെട്ട യുവതിയോട് കോടതിയില്‍ വച്ച് മുറിവുകള്‍ കാണിക്കാന്‍ വസ്ത്രം നീക്കാനാവശ്യപ്പെട്ട മജിസ്‌ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കരൗലി ജില്ലയിലെ മജിസ്‌ട്രേറ്റിനെതിരെയാണ് കേസെടുത്തത്. മാർച്ച് 19നാണ് യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തിൽ
മുറിവുകള്‍ കാണിക്കുന്നതിനായി വസ്ത്രം മാറ്റാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞിരുന്നു. വസ്ത്രം മാറാൻ വിസമ്മതിച്ച യുവതി മൊഴിനൽകിയ ശേഷം മാര്‍ച്ച് 30ന് മജിസ്ട്രേറ്റിനെതിരെ പരാതിനൽകി. യുവതിയുടെ പരാതിയില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
മാര്‍ച്ച് 19 നാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. സംഭവത്തില്‍ മാര്‍ച്ച് 27 ന് ഹിന്ദൗണ്‍ സദര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു.
Story Highlights: Magistrate booked Dalit rape victim strip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here