നടി സുമലത ബിജെപിയിലേക്ക്; കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. മാണ്ഡ്യയല്‍ മത്സരിക്കാനില്ല. H D കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും. വൈകാതെ അവര്‍ ബിജെപിയില്‍ അംഗത്വമെടുക്കും. മാണ്ഡ്യയയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാര്‍ട്ടി വിടുന്നവരെ നമ്മള്‍ കാണുന്നതാണ്.
നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പത്തിനൊപ്പം എനിക്ക് നില്‍ക്കണം. എനിക്ക് സീറ്റ് നിഷേധിച്ച ബിജെപിയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഇല്ലാത്ത അഴിമതിക്കാരന്‍ അല്ലാത്ത നേതാവാണ് മോദിയെന്നും സുമലത പറഞ്ഞു.
മാണ്ഡ്യയ മണ്ഡലം ബിജെപി തന്നെ ഏറ്റെടുക്കണം എന്ന് ദേശീയനേതൃത്വത്തോട് എല്ലാ കൂടികാഴ്ചകളിലും ആവശ്യപ്പെട്ടിരുന്നു . നിര്‍ഭാഗ്യവശാല്‍ മണ്ഡലം ജെഡിഎസ് മത്സരിക്കാനെടുത്തു. ഇനി ഒരിക്കലും ഭര്‍ത്താവ് അംബരീഷിന്റെ മണ്ണായ മാണ്ഡ്യയ വിട്ടുപോകില്ലെന്നും സുമലത വ്യക്തമാക്കി.
ഇത്തവണ ജെഡിഎസ് സ്ഥാനാര്‍ഥി എച്ച് ഡി കുമാരസ്വാമിക്ക് വിട്ടു നല്‍കും. അവിടെ പ്രചാരണത്തിനിറങ്ങും. 2023 മുതല്‍ ബിജെപിയുമായി സഹകരിച്ചിരുന്നെങ്കിലും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യം മാറി.
Story Highlights : Sumalatha Ambareesh will join BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here