Advertisement

‘സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല, കള്ളപ്പണം സ്വീകരിക്കില്ല’; എല്ലാ കണക്കുകളും സുതാര്യമെന്ന് മുഖ്യമന്ത്രി

April 4, 2024
1 minute Read
pinarayi vijayan response on gaza war

കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിവർണ്ണ പതാക കോൺഗ്രസ് ഉപേക്ഷിക്കണമെന്നത് ആർഎസ്എസ് അജണ്ട. ബിജെപിയെ ഭയന്ന് കോൺഗ്രസ് ചരിത്രം ഒളിപ്പിക്കുന്നു. സിപിഐഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ല. കള്ളപ്പണം സ്വീകരിക്കില്ല. കണക്കുകൾ സുതാര്യം. ഞങ്ങൾക്ക് കള്ളപ്പണം സ്വീകരിക്കുന്ന ഏർപ്പാടില്ല. ഇലക്ടറൽ ബോണ്ടിനെതിരെ നിയമപോരാട്ടം നടത്തിയവർ ഞങ്ങളാണ്.ഞങ്ങളുടെ ഇടപാടുകളെല്ലാം സുതാര്യം.പാർട്ടിയെ എല്ലാ കാലത്തും അകമഴിഞ്ഞ് ജനം സഹായിച്ചിട്ടുണ്ട്.

മറ്റ് പാർട്ടിക്കാരും ഞങ്ങൾക്ക് സംഭാവന നൽകാറുണ്ട്. ഇതാണ് പാർട്ടിയുടെ സാമ്പത്തിക അടിത്തറ. ഞങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട് അത് കൊണ്ട് ജനങ്ങൾ ഞങ്ങൾക്ക് നൽകുന്ന സംഭാവനയുടെ കൃത്യം കണക്ക് സൂക്ഷിക്കുന്നുണ്ട്.ആദായ നികുതി ഓഡിറ്റ് എല്ലാ വർഷവും നടത്തുന്നുണ്ട്. അക്കൗണ്ടുകൾ പാൻകാർഡ് വഴി ലിങ്ക് ചെയ്തിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ മുസ്ലിം ലീഗിന്‍റെ പതാക ഒഴിവാക്കിയ നടപടിയിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് സ്വന്തം പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കവിയാത്ത പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങൾ എൽ ഡി എഫിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നുവെന്നും വലിയ ജനക്കൂട്ടം യോഗങ്ങളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പതാക ഒഴിവാക്കിയത് കോണ്‍ഗ്രസ് ഭീരുത്വമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ലീഗിനെ വേണം, പക്ഷേ പതാക വേണ്ട എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും അദ്ദേഹം പരിഹസിച്ചു.സ്വാതന്ത്ര്യ സമര കാലത്ത് ത്രിവർണ്ണ പതാക ഉയർത്തി പിടിക്കാൻ സ്വാതന്ത്ര്യ സമര സേനാനികൾ വലിയ ത്യാഗം സഹിച്ചതാണ്. ഈ ചരിത്രം കോൺഗ്രസ് നേതാക്കൾക്ക് അറിയില്ലേ.ജ്വലിക്കുന്ന ചരിത്രമുള്ള പതാകയാണ് ബിജെപിയെ ഭയന്ന് കോൺഗ്രസ് ഒളിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : Pinarayi Vijayan Against Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top