ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവതിയും പെണ്‍കുട്ടിയും മുങ്ങിമരിച്ചു

പറവൂർ പുത്തൻവേലിക്കര ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവതിയും പെണ്‍കുട്ടിയും മുങ്ങിമരിച്ചു. കൊടകര വെമ്പനാട്ട് വിനോദ് – ബിൽജ ദമ്പതികളുടെ മകൾ ജ്വാലലക്ഷ്മി (13), പുത്തൻവേലിക്കര കുറ്റിക്കാട്ട് പറമ്പിൽ രാഹുലൻ – റീജ ദമ്പതികളുടെ മകൾ മേഘ (23) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ്.
പുത്തൻവേലിക്കരയിലുള്ള ബന്ധുവീട്ടിൽ നിന്നാണ് 5 അംഗ സംഘം ചാലക്കുടിപ്പുഴയിൽ കുളിക്കാൻ എത്തിയത്. ഇതിൽ മേഘ, ജ്വാല ലക്ഷ്മി, മേഘയുടെ സഹോദരി നേഹ എന്നിവർ പുഴയിൽ ഇറങ്ങി. ആഴം കുറഞ്ഞ പ്രദേശത്തിറങ്ങിയ മൂവരും മുന്നോട്ട് നീങ്ങുന്നതിനിടെ പുഴയുടെ ആഴമേറിയ തിരിവിൽലാണ് മുങ്ങിപ്പോയത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ജീവനോടെ നേഹയെ കരയ്ക്ക് കയറ്റി. രണ്ട് മണിക്കൂർ നീണ്ട കരച്ചിൽ ഒടുവിലാണ് മേഘയുടെയും, ജ്വാലലക്ഷ്മിയുടെയും മൃതദേഹം ലഭിച്ചത്.
Read Also: ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ
കഴിഞ്ഞവർഷവും ഈ പ്രദേശത്ത് ഒരാൾ മുങ്ങി മരിച്ചിരുന്നു. രക്ഷപെട്ട നേഹ അപകടനില തരണം ചെയ്തു. മേഘ, ജ്വാലക്ഷ്മി എന്നിവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാളെയാണ് സംസ്കാരം.
Story Highlights : 2 women drowned in Chalakkudy River
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here