Advertisement

മുത്താമ്പി പുഴയിലേക്ക് യുവാവ് എടുത്തുചാടുന്നത് നാട്ടുകാര്‍ കണ്ടു; ഏറെനേരം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമായി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

July 2, 2024
2 minutes Read
young man drowned in muthambi river

കൊയിലാണ്ടി മുത്താമ്പി പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 40 വയസിന് താഴെ പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ മുത്താമ്പി സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം. (oung man drowned in muthambi river)

വൈകീട്ട് ഏഴ് മണിയോടെയാണ് യുവാവ് പുഴയിലേക്ക് എടുത്തുചാടിയത്. ബൈക്ക് പാലത്തിന് മുകളില്‍ വച്ച ശേഷം പാലത്തില്‍ നിന്ന് ഇയാള്‍ താഴേക്ക് ചാടുകയായിരുന്നു. ഇയാള്‍ ചാടുന്നത് കണ്ട നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സംയുക്തമായി ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ബൈക്കിന്റെ നമ്പര്‍ ട്രേസ് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് മുത്താമ്പി സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പൊലീസ് ഈ വിവരം സ്ഥിരീകരിക്കാനിരിക്കുന്നതേയുള്ളൂ.

Story Highlights : young man drowned in muthambi river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top