എംഎം വര്‍ഗീസിനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്; ഫോണ്‍ പിടിച്ചെടുത്തു

സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. എംഎം വര്‍ഗീസിന്റെ ഫോണ്‍ പിടിച്ചെടുത്തു. കരുവന്നൂര്‍ കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് തേടിയത്..
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ സിപിഐഎമ്മിന് ബാങ്കില്‍ അനധികൃത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇഡിയുടെ കത്തിനെ തുടര്‍ന്ന് ഇന്‍കം ടാക്‌സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.(Income Tax Department questioned MM Varghese)
പാര്‍ട്ടിയുടെ അക്കൗണ്ട് വിവരങ്ങളാണ് ഇഡിയും ആദായനികുതി വകുപ്പും ആരാഞ്ഞത്. എം എം വര്‍ഗീസ് സിപിഎം അക്കൗണ്ടില്‍ നിന്ന് 1 കോടി രൂപ പിന്‍വലിച്ചെന്നാണ് കണ്ടെത്തല്‍. ഈ പണം ഉള്‍പ്പെടെ അക്കൗണ്ടില്‍ ഉള്ള 6 കോടി രൂപയുടെ ആദായനികുതി അടച്ചില്ലെന്നും ഇഡി കണ്ടെത്തി. അക്കൗണ്ടിലെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുകയാണ്. സിപിഐഎം ഓഫീസ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിവരങ്ങള്‍ ആരായിരുന്നു. ബാങ്കിലേക്ക് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ചോദിച്ച വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകള്‍ ഇല്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് എംഎം വര്‍ഗീസ് പ്രതികരിച്ചു. വീണ്ടും ഹാജരാകണമെന്നും ഇഡി നിര്‍ദേശമുണ്ട്.
Story Highlights : Income Tax Department questioned MM Varghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here