നാലാം തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.5% തന്നെ

നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തി. 2024 ന്റെ പകുതിയോടെ മാത്രമേ സെൻട്രൽ ബാങ്ക് നിരക്ക് ഇളവ് പ്രഖ്യാപിക്കൂ എന്നാണ് പുറത്ത് വരുന്ന വിവരം. ( RBI keeps repo rate unchanged at 6.5% )
പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിനും സമീപകാല പലിശനിരക്ക് വർദ്ധനയുടെ പൂർണ്ണമായ ആഘാതവും, വിലക്കയറ്റം നിയന്ത്രിക്കാനുള്ള തുടർച്ചയായ നയങ്ങളുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. പണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള മാർഗങ്ങളിൽ വ്യതിചലിക്കാതെ നിൽക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2023 ൽ ജിഡിപിയിൽ 7.6% ന്റെ വർധനയുണ്ടായെന്നും ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു. പണപ്പെരുപ്പം കുറഞ്ഞുവെങ്കിലും ലക്ഷ്യസ്ഥാനമായ 4%ന് മുകളിൽ തന്നെയാണ് തുടരുന്നതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറയുന്നു.
Story Highlights : RBI keeps repo rate unchanged at 6.5%
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here