‘കുറച്ചൂടി റൺസെടുത്തിരുന്നേൽ രാജസ്ഥാനിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ ടീം’; നാലാം തോൽവിക്ക് പിന്നാലെ RCBക്ക് ട്രോൾമഴ

ഐപിഎല്ലിൽ കളിച്ച അഞ്ചു മത്സരങ്ങളിലും നാലിലും തോൽവി ഏറ്റുവാങ്ങിയതോടെ ബാംഗ്ലൂരിന് ട്രോൾ മഴ. അടിയ്ക്കുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്ന് ബാംഗ്ലൂരിനെ നേരിടുന്നതിനെ മുൻപ് രാജസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാന്റെ ഈ വാഗ്ദാനം തന്നെയാണ് ബാംഗ്ലൂരിനെ ട്രോളാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചിരിക്കുന്നത്. കോഹ്ലിയുടെ മുട്ടിക്കളിയും ബൗളർമാർ തല്ല് വാങ്ങിക്കൂട്ടുന്നതുമാണ് രാജസ്ഥാനെതിരെയുള്ള തോൽവിയോടെ ബാംഗ്ലൂരിനെ സോഷ്യൽ മീഡിയ ട്രോളുന്നത്.
രണ്ട് സെഞ്ച്വറികൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ആറ് വിക്കറ്റിനു റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വീഴ്ത്തിയാണ് രാജസ്ഥാൻ റോയൽസ് ജയം തുടർന്നത്. നാല് തുടർ ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമത്.ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. രാജസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് പന്തുകൾ ബാക്കി നിർത്തി 189 റൺസെടുത്ത് വിജയം തൊട്ടു.
കുറച്ചുകൂടി റൺസ് കൂടി ഉണ്ടായിരുന്നേൽ രാജസ്ഥാനിൽ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയ ടീം ആർസിബിയാണെന്ന് പിഎസ്സിയിൽ പഠിക്കേണ്ടിവരുമെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു ട്രോൾ. ഫോമിൽ ഇല്ലാത്തവരെ ഫോമിലേക്ക് എത്തിച്ചുകൊടുക്കപ്പെടുമെന്നാണ് ആർസിബി ബൗളർമാരെ പരിഹസിച്ചുകൊണ്ടുള്ള ട്രോൾ. സമ്പൂർണ സൗരോർജ രാജസ്ഥാൻ ഗ്രാമങ്ങൾ അതാണ് ബാംഗ്ലൂർ കണ്ട സ്വപ്നമെന്നും ട്രോളുകൾ സോഷ്യൽ മീഡിയിയൽ നിറയുന്നു.

ബാംഗ്ലൂരിനെ നേരിടുന്നതിനെ മുൻപ് പ്രഖ്യാപിച്ച പിങ്ക് പ്രോമിസ് വഴി രാജസ്ഥാൻ മത്സര ശേഷം 78 വീടുകളിലാണ് സോളാർ പവർ എത്തിച്ചത്. ബാംഗ്ലൂർ നിരയിൽ നിന്ന് മൊത്തം ഏഴ് സിക്‌സറുകൾ പിറന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറ് സിക്‌സറുകൾ നേടി. മൊത്തം 13 സിക്സറുകളാണ് മത്സരത്തിൽ പിറന്നത്. ഇങ്ങനെ 78 വീടുകളിലാണ് സോളാർ എത്തിയത്.
Story Highlights : IPL 2024 social media trolled RCB after lost their fourth match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here