കേരളത്തിന്റെ ഇഷ്ട നേതാവ് ആര്? ജനമനസ് ആർക്കൊപ്പം

ട്വന്റിഫോറിന്റെ മെഗാ പ്രീ പോൾ സർവേ- 24 ഇലക്ഷൻ അഭിപ്രായ സർവേയിലെ ഇന്നത്തെ ബിഗ് ക്വസ്റ്റ്യൻ കേരളത്തിന്റെ ഇഷ്ട നേതാവ് ആര് എന്നതാണ്. പിണറായി വിജയൻ, വിഡി സതീശൻ, രമേശ് ചെന്നിത്തല, കെ സുരേന്ദ്രൻ, വി മുരളീധരൻ, എം വി ഗോവിന്ദൻ എന്നീ നേതാക്കളിൽ ആരെ കേരള ജനത ഇഷ്ടപ്പെടുന്നുവെന്നാണ് സർവേ കണ്ടെത്താൻ ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇഷ്ടനേതാവെന്നാണ് സർവേയിൽ കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
44.5 ശതമാനം പേരാണ് പിണറായി വിജയനാണ് ഇഷ്ടപ്പെടുന്ന സംസ്ഥാന നേതാവെന്ന ചോദത്തിന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആണ് ഇഷ്ടനേതാവെന്ന് 24.6 ശതമാനം പേർ പറഞ്ഞപ്പോൾ 17.6 ശതമാനം പേർ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പിന്തുണച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇഷ്ടപ്പെടുന്ന കേരള നേതാവെന്ന് അഭിപ്രായം രേഖപ്പെടുത്തിയവർ 8.4ശതമാനം പേരാണ്. ബിജെപി നേതാവും കേന്ദ്ര മന്ത്രിയും കൂടിയായ വി മുരളീധരൻ ആണെന്ന് 3 ശതമാനം പേർ അഭിപ്രായപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് ഇഷ്ടനേതാവെന്ന് അഭിപ്രായം പറഞ്ഞത് 1.9 ശതമാനം പേരുമാണ്.
ആന്റി ബിെജപി പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും ശക്തനായ നേതാവായി പിണറായി വിജയനെ കാണുന്നുണ്ടാവും എന്നതാണ് സർവേ ഫലത്തിൽ കാണുന്നതെന്ന് ട്വന്റിഫോർ ഇലക്ഷൻ പാനൽ പറയുന്നു. കോൺഗ്രസ് നേതാക്കളിലെ അനൈക്യവും പിണറായി വിജയന് പിന്തുണ കൂടാൻ കാരണമായി. ഭരണവിരുദ്ധ വികാരം കേരളത്തിലുണ്ടെന്ന് ആരോപണങ്ങൾ ഉയരുമ്പോൾ കേരളത്തിൽ പിണറായി വിജയന് പിന്തുണ കൂടുതലാണെന്ന് സർവേയിൽ കാണാവുന്നതാണ്.
കേരളത്തിലെമ്പാടും 20000 സാമ്പിളുകൾ ശേഖരിച്ചാണ് സിറ്റിസൺസ് ഒപ്പിനിയൻ റിസേർച്ച് ആൻഡ് ഇവാലുവേഷൻ(കോർ) തെരഞ്ഞെടുപ്പ് സർവെ നടത്തിയത്.
Story Highlights : 24 Election survey result 2024 Who is favorite leader of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here