Advertisement

ഹാരി ബ്രൂക്കിനു പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി; ദക്ഷിണാഫ്രിക്കൻ പേസർ ടീമിലെത്തും

April 8, 2024
Google News 1 minute Read
lizaad williams delhi capitals ipl

ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിനു പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ദക്ഷിണാഫ്രിക്കൻ പേസർ ലിസാഡ് വില്ല്യംസിനെയാണ് അടിസ്ഥാനവിലയായ 50 ലക്ഷം രൂപയ്ക്ക് ഡൽഹി ടീമിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കക്കയായി രണ്ട് ടെസ്റ്റും നാല് ഏകദിന മത്സരങ്ങളും 11 ടി-20 മത്സരങ്ങളും കളിച്ച താരമാണ് ലിസാഡ്. കഴിഞ്ഞ ദക്ഷിണാഫ്രിക്ക ടി-20 ലീഗിൽ 9 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകള്‍ നേടി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുർബലമായ ബൗളിംഗ് നിരയുള്ള ഡൽഹിക്ക് ലിസാഡിൻ്റെ വരവ് സഹായകമായേക്കും.

Story Highlights: lizaad williams delhi capitals ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here