പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്

പാനൂർ സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പൊലീസ്. കുന്നത്തുപറമ്പിൽ യൂണിറ്റ് സെക്രട്ടറി ഷിജാലിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. നേരത്തെ അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണ്.
ബോംബ് നിർമ്മാണത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്ന് സ്ഫോടനത്തിൽ ഗുരുതമായി പരുക്കേറ്റ വിനീഷിന്റെ പിതാവ് 24നോട് പറഞ്ഞു. സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ് വിനീഷ്. ബോംബ് നിർമിച്ചത് വിനീഷും സുഹൃത്തുക്കളും ചേർന്നെന്നും നാണു പറഞ്ഞു.
എന്തിനാണ് ബോംബ് നിർമിച്ചതെന്ന് വിനീഷിനും സുഹൃത്തുകൾക്കും മാത്രമേ അറിയാവൂ എന്ന് പിതാവ് പറഞ്ഞു. ബോംബ് നിർമ്മിക്കാൻ വിനീഷിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും പിതാവ് പറഞ്ഞു. ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികൾ എന്തിന് ബോംബുണ്ടാക്കി എന്ന ചോദ്യത്തിന് പൊലീസ് ഉത്തരം കണ്ടെത്തിയിട്ടില്ല.
Story Highlights : Panoor Bomb Blast case DYFI Leader Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here