തൃശൂരിൽ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ; അംഗത്വം സ്വീകരിക്കുന്നത് മുരളി മന്ദിരത്തിൽ വച്ച്

തൃശൂരിൽ 50ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ. മുരളി മന്ദിരത്തിൽ വച്ച് അംഗത്വം സ്വീകരിക്കുന്നത്. പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്കെത്തിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ മുരളീ മന്ദിരത്തിലെത്തി.
ആദ്യമായാണ് കെ കരുണാകരന്റെ വീട് ഒരു ബിജെപി പരിപാടിയ്ക്ക് വേദിയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നത് കോൺഗ്രസിന് തിരിച്ചടിയാകും. പത്മജ വേണുഗോപാലാണ് കോൺഗ്രസ് വിട്ടുവന്നവരെ ബിജെപിയിലേക്ക് സ്വീകരിച്ചത്. മുരളീമന്ദിരത്തിൽ വെച്ച് നടന്ന പരിപാടിയിൽ കോൺഗ്രസിനെ പത്മജ വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. കൂടുതൽ കോൺഗ്രസുകാർ ബിജെപിയിലേക്ക് വരണമെന്ന് പത്മജ പറഞ്ഞു.
Read Also: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം അഞ്ചുപേർ രാജിവെച്ചു; കേരള കോൺഗ്രസിൽ കൂടുതൽ പേർ രാജിയിലേക്ക്
ഇത് തുടക്കം മാത്രമാണെന്നും കൂടുതൽ പേരെ ബിജെപിയിൽ എത്തിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിന് ഇന്ന് ഇല്ലാത്തത് സ്ത്രീകളോടുള്ള ബഹുമാനമാണ്, അത് ബിജെപിയിലുണ്ട്. മോദിജിയോടുള്ള ആരാധന കൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ പറഞ്ഞു. തന്റെ കഴിവുകളും ബന്ധങ്ങളും ബിജെപിക്ക് വേണ്ടി ഉപയോഗിക്കുമെന്നും ആരും ചൊറിയാൻ വരരുതെന്നും പത്മജ വേദിയിൽ സംസാരിക്കവേ വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ നിന്ന് കൂടുതൽ ബിജെപിയിലെത്തിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
Story Highlights : 50 Youth Congress workers joined BJP in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here