‘കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്’: ചാണ്ടി ഉമ്മൻ

കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
തൃശൂർ എടുക്കുക കെ മുരളീധരൻ ആയിരിക്കുമെന്ന് ചാണ്ടി ഉമ്മൻ. തൃശൂർ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിക്കുന്നവർ അതിൽ ആനന്ദം കണ്ടെത്തട്ടെയെന്നും ജീവനുള്ളിടത്തോളം കാലം കോൺഗ്രസുകാരനായി തുടരുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. ബിജെപിയിലേക്ക് എത്തുമെന്ന് പ്രചാരണം ചിലരുടെ ആഗ്രഹങ്ങളുടെ ഭാഗമാണെന്നും പക്ഷേ എല്ലാ ആഗ്രഹങ്ങളും നടപ്പാകില്ലെന്നും പിതാവ് കാണിച്ചുതന്ന പാതയിലൂടെ ആയിരിക്കും താൻ സഞ്ചരിക്കുക എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Story Highlights : Chandy oommen on Idukki Diocese Kerala Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here