സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡില്‍; ചരിത്രത്തിലാദ്യമായി 75,000 കടന്നു

ചരിത്രത്തിലാദ്യമായി 75,000 കടന്ന് സെൻസെക്സ്. ദേശീയ ഓഹരി വിപണിയും റെക്കോഡ് നേട്ടത്തിലാണ്. ബാങ്ക് ഓഹരികളും റെക്കോഡ് കടന്നു. രാജ്യാന്തര സൂചകങ്ങൾ വിപണിക്ക് തുണയായി. നാലാംപാദ ഫലങ്ങൾ മെച്ചപ്പെട്ടത് വിപണിയിൽ പ്രതിഫലിച്ചു. കേന്ദ്രത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരെ സ്വാധീനിച്ചു.
ഏഷ്യന്‍ വിപണി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണെന്ന റിപ്പോര്‍ട്ടുകള്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് അടക്കം വിവിധ വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. 1622 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 589 കമ്പനികള്‍ ഇടിവ് നേരിടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നിഫ്റ്റി വരുംദിവസങ്ങളിലും മുന്നേറുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. വരുംദിവസങ്ങളില്‍ നിഫ്റ്റി 22,529 പോയിന്റിനും 22,810 പോയിന്റിനും ഇടയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു.
Story Highlights : Sensex crosses 75,000 for 1st time, Nifty hits record high
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here