‘മഞ്ചേരി ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ് പ്രാർത്ഥന’; പിതാവിൻ്റെ കൈകളിൽ മുത്തം നൽകണമെന്ന് കെ ടി ജലീൽ

മഞ്ചേരി സി.എസ്.ഐ ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കപ്പെട്ട വാർത്ത മനസിന് നൽകിയ സന്തോഷം വലുതെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. മാനവിക ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പുതിയ അദ്ധ്യായമാണ് മഞ്ചേരിയിൽ സൃഷ്ടിക്കപ്പെട്ടത്. അതിന് സാഹചര്യമൊരുക്കിയ ചർച്ചിൻ്റെ കമ്മിറ്റിക്കാർക്കും പുരോഹിതർക്കും ഒരായിരം അഭിനന്ദനങ്ങൾ. അവരെയൊന്ന് നേരിൽ കണ്ട് അനുമോദിക്കാൻ അതിയായ ആഗ്രഹമുണ്ടെന്നും ജലീൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീർച്ചയായും ദേവാലയത്തിൽ പോകും. ചർച്ചിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പിതാവിൻ്റെ കയ്യൊന്ന് നെഞ്ചോട് ചേർത്തുവെക്കണം. ആ കൈകളിൽ ഒരു മുത്തം നൽകണം. കമ്മിറ്റിക്കാരുടെ കൂടെയിരുന്ന് കുറച്ചുനേരം സംസാരിക്കണം. അവർക്ക് വിരോധമില്ലെങ്കിൽ ഒരു ചായ കുടിക്കണം. ഭൂമിയിൽ സ്വർഗ്ഗം പണിയുന്നവരാണ് മഹാൻമാർ. അവരോടൊപ്പമുള്ള നിമിഷങ്ങൾ നൽകുന്ന അനുഭൂതി വിവരണാതീതമാണെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
പതിവായി ഈദ് നമസ്കാരം നടക്കുന്ന സ്‌കൂൾ ഗ്രൗണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചു തടസങ്ങൾ നേരിട്ടപ്പോൾ CSI പള്ളി അധികൃതർ ഈദ്ഗാഹ് കമ്മിറ്റിക്ക് അവർ ആവശ്യപ്പെടാതെ തന്നെ മുറ്റം അനുവദിക്കുക ആയിരുന്നൂ.
കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്
മഞ്ചേരി സി.എസ്.ഐ ക്രൈസ്തവ ദേവാലയത്തിൻ്റെ മുറ്റത്ത് ഈദ്ഗാഹ് ഒരുക്കപ്പെട്ട വാർത്ത മനസ്സിന് നൽകിയ സന്തോഷം കാഫ്മലയെക്കാൾ വലുതാണ്. മാനവിക ഐക്യത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പുതിയ അദ്ധ്യായമാണ് മഞ്ചേരിയിൽ സൃഷ്ടിക്കപ്പെട്ടത്. അതിന് സാഹചര്യമൊരുക്കിയ ചർച്ചിൻ്റെ കമ്മിറ്റിക്കാർക്കും പുരോഹിതർക്കും ഒരായിരം അഭിനന്ദനങ്ങൾ. അവരെയൊന്ന് നേരിൽ കണ്ട് അനുമോദിക്കാൻ അതിയായ ആഗ്രഹമുണ്ട്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് തീർച്ചയായും അവിടെ പോകും. ചർച്ചിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകുന്ന പിതാവിൻ്റെ കയ്യൊന്ന് നെഞ്ചോട് ചേർത്തുവെക്കണം. ആ കൈകളിൽ ഒരു മുത്തം നൽകണം. കമ്മിറ്റിക്കാരുടെ കൂടെയിരുന്ന് കുറച്ചുനേരം സംസാരിക്കണം. അവർക്ക് വിരോധമില്ലെങ്കിൽ ഒരു ചായ കുടിക്കണം. ഭൂമിയിൽ സ്വർഗ്ഗം പണിയുന്നവരാണ് മഹാൻമാർ. അവരോടൊപ്പമുള്ള നിമിഷങ്ങൾ നൽകുന്ന അനുഭൂതി വിവരണാതീതമാണ്.
Story Highlights : KT Jaleel Praises Manjeri CSI Church
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here