മോദിയുടെ ചിത്രമുപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം വേണ്ട; ഈശ്വരപ്പയ്‌ക്കെതിരെ പരാതിയുമായി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ എസ് ഈശ്വരപ്പയ്‌ക്കെതിരെ ബിജെപി. മോദിയുടെ ചിത്രം ഉപയോഗിക്കുന്നതില്‍ നിന്ന് ഈശ്വരപ്പയെ തടയണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം ഇലക്ഷന്‍ കമ്മിഷനെ സമീപിച്ചു. ശിവമോഗയില്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മുന്‍ മന്ത്രിയും കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുമായ കെ എസ് ഈശ്വരപ്പ വിമതനായി മത്സരിക്കാനിറങ്ങിയ സാഹചര്യത്തിലാണ് ബിജെപി നീക്കം.(Karnataka BJP against KS Eshwarappa using Modi’s photo in election campaign)
ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും സഖ്യകക്ഷികള്‍ക്കും മാത്രമേ പ്രധാനമന്ത്രിയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കാനാകൂ. എന്നാല്‍ വിമതനായി മത്സരിക്കുന്ന ഈശ്വരപ്പ താന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത് വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പരാതിപ്പെട്ടു.
ഈശ്വരപ്പയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മോദിയുടെയും മറ്റ് ബിജെപി നേതാക്കളുടെയും ചിത്രം ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. തന്റെ മകന്‍ കെ ഇ കാന്തേഷിന് ഹാവേരി മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ ഈശ്വരപ്പ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ശിവമോഗയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി കര്‍ണാടക അധ്യക്ഷന്‍ ബി വൈ വിജയേന്ദ്രക്കും പിതാവ് കെ എസ് യെദ്യൂരപ്പയ്ക്കുമെതിരെയായിരുന്നു മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പയുടെ പ്രഖ്യാപനം.
Read Also: മോദി വീണ്ടുമിറങ്ങുന്നു; കര്‍ണാടകയില്‍ ഏപ്രില്‍ 14ന് പ്രചാരണത്തിനെത്തും
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസ് അഗര്‍വാളും സംസ്ഥാന ജനറല്‍ സെക്രട്ടറി ജി വി രാജേഷും ശിവമോഗയിലത്തി ഈശ്വരപ്പയെ കണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Story Highlights : Karnataka BJP against KS Eshwarappa using Modi’s photo in election campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here