യുഡിഎഫിന് കേരളവിരുദ്ധ വികാരം; അവർ കേരളത്തിലെ ജനങ്ങളെ പ്രതിരോധബുദ്ധിയോടെ കാണുന്നു: മുഖ്യമന്ത്രി

യുഡിഎഫിന് കേരളവിരുദ്ധ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർ കേരളത്തിലെ ജനങ്ങളെ പ്രതിരോധബുദ്ധിയോടെ കാണുന്നു. ബിജെപിക്കൊപ്പം ചേർന്നാണ് കോൺഗ്രസ് ഇത്തരം നിലപാടുകൾ എടുക്കുന്നത് എന്നും മുഖ്യമന്ത്രി ആരോപിച്ചു. (pinarayi vijayan udf congress)
2019 തെരഞ്ഞെടുപ്പിൽ ചെറിയൊരു അക്കിടി പറ്റിയ കുറെ ആളുകൾ കേരളത്തിൽ എല്ലായിടത്തും ഉണ്ട്. ആ അബദ്ധം എല്ലാവരും തിരിച്ചറിഞ്ഞു. അതിൽ അവർ വേദനിക്കുകയും ചെയ്തു. അബദ്ധം മനസ്സിലാക്കിയതിന് തെളിവാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം.
കേരളത്തിൽ നിന്നുള്ള 18 എംപിമാർ നിശബ്ദരായിരുന്നു. മുസ്ലിമിന് പൗരത്വം നിഷേധിക്കാൻ വേണ്ടിയുള്ള നിയമമാണ് പൗരത്വ നിയമം. ഇത് ലോക രാജ്യങ്ങൾ എതിർത്തു. രാജ്യത്ത് കനത്ത എതിർപ്പുണ്ടായി. ഇതിനെതിരെ വലിയ പ്രതിഷേധ സമരം ദില്ലിയിൽ ഉണ്ടായി. എന്നാൽ കേരളത്തിലെ ഒരു കോൺഗ്രസ് എംപിമാരെയും അതിൽ കണ്ടില്ല.
Read Also: ‘വിധി വിചിത്രം; സമൂഹത്തിന് തെറ്റായ സന്ദേശം നൽകും’; എം സ്വരാജ്
ഇവിടെ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറഞ്ഞു. പാളയത്ത് എല്ലാവരും ചേർന്ന് പ്രതിഷേധയോഗം ചേർന്നു. നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. ഒരു ഘട്ടം വരെ കോൺഗ്രസ് ഒപ്പം ഉണ്ടായി. എന്താണ് ഇതിന് കാരണം? ആരോ അവരോട് പറഞ്ഞു, ഇതിൽനിന്ന് പിന്മാറണമെന്ന്. കേന്ദ്ര നേതൃത്വം ആകണം അത് പറഞ്ഞത്.
പൂർണ്ണമായി സാമ്പത്തിക ഞെരുക്കം ഉണ്ടാക്കുക, അർഹതപ്പെട്ട വിഹിതം തരാതിരിക്കുക. ഇതാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് കാണിക്കുന്ന സമീപനം. നമ്മുടെ നാട്ടിൽ നിന്ന് പോയ 18 അംഗ സംഘം നാടിന് വേണ്ടി ഒരു നിവേദനം നൽകാൻ പോലും തയാറായില്ല. സംസ്ഥാനത്തിന് അർഹതപ്പെട്ട പണം സുപ്രിംകോടതിയുടെ ഇടപെടലിലൂടെ കിട്ടേണ്ടി വരുന്നു. 18 അംഗ സംഘം ഇതിലൊന്നും ഇടപെടുന്നില്ല.
കേന്ദ്ര അന്വേഷണ ഏജൻസികൾ രാജ്യം മുഴുവൻ നടക്കുവാണല്ലോ. കെജ്‌രിവാൾ എങ്ങനെയാണ് അറസ്റ്റിലായത്? മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പറഞ്ഞു, എന്ത് കൊണ്ട് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തില്ല എന്ന്. കോൺഗ്രസ് ഇതര പാർട്ടികളെ അറസ്റ്റ് ചെയ്യുമ്പോൾ കോൺഗ്രസ് കേന്ദ്ര അന്വേഷണ എജൻസികൾക്കൊപ്പം നിൽക്കും. ചുരുക്കത്തിൽ ഒരു കേരള വിരുദ്ധ വികാരം കോൺഗ്രസിനും യുഡിഎഫിനും വന്നിരിക്കുന്നു.
Story Highlights: pinarayi vijayan against udf congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here