Advertisement

ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ല; നിര്‍ദേശവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം

April 12, 2024
Google News 3 minutes Read
India's foreign ministry advises against travel to Iran, Israel

ഇറാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇസ്രയേലിനെതിരെ ഇറാന്‍ നേരിട്ട് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് നിര്‍ദേശം. നിലവില്‍ ഈ രണ്ട് രാജ്യങ്ങളിലും താമസിക്കുന്നവര്‍ അതത് രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇരുരാജ്യങ്ങളിലേക്കും യാത്ര പാടില്ലെന്നാണ് മുന്നറിയിപ്പ്. അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാര്‍ക്ക് സമാനമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ( India’s foreign ministry advises against travel to Iran, Israel)

സിറിയയിലെ തങ്ങളുടെ എംബസിയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് മുന്‍പ് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യന്‍ എംബസികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് രണ്ട് യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ സിബിഎസ് ന്യൂസിനോട് വ്യക്തമാക്കിയിരിക്കുന്നത്. 100ലധികം ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെട്ട വന്‍ ആക്രമണമാണ് ഇറാന്‍ നടത്താനിരിക്കുന്നതെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

കഴിഞ്ഞ വ്യാഴാഴ്ച ഇസ്രയേലിലെ യു എസ് എംബസിയിലെ ഉദ്യോഗസ്ഥരോടും അവരുടെ കുടുംബാംഗങ്ങളോടും ടെല്‍ അവീവിലേക്കുംജെറുസലേമിലേക്കും ബിയര്‍ ഷെവയിലേക്കുമുള്ള യാത്ര നിയന്ത്രിക്കാന്‍ യു എസ് ഭരണകൂടം നിര്‍ദേശിച്ചിരുന്നു. ഏപ്രില്‍ രണ്ടിനാണ് ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ വ്യോമാക്രമണം നടത്തി 12 പേരെ ഇസ്രയേല്‍ വധിച്ചത്. ഇതിന് ഇറാന്‍ പകരം വീട്ടിയേക്കുമെന്ന സാധ്യതയാണ് നിലനില്‍ക്കുന്നത്.

Story Highlights : India’s foreign ministry advises against travel to Iran, Israel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here