ഒമാനില്‍ കനത്ത മഴ; മലയാളി ഉള്‍പ്പെടെ 12 മരണം

ഒമാനിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. മരിച്ചവരില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളുമുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. (12 dead, including one malayali and 9 students in Oman flash floods)
ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ് ഒമാനില്‍ കനത്ത മഴ പെയ്യുന്നത്. വടക്കന്‍ പ്രദേശങ്ങളിലാണ് കനത്ത മഴയുള്ളത്. ഇന്ന് രാവിലെയാണ് ന്യൂനമര്‍ദത്തെത്തുടര്‍ന്ന് ഒമാനില്‍ കനത്ത കാറ്റും മഴയും തുടങ്ങുന്നത്. ഉച്ചയോടെ മഴ അതിശക്തമായി. വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണാണ് മലയാളി മരിച്ചത്. ഒരു കുട്ടിയെ ഉള്‍പ്പെടെ കാണാതായിട്ടുണ്ട്. കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സ്‌കൂള്‍ കെട്ടിടത്തിലേക്ക് വെള്ളം ഇരച്ചു കയറിയിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന പല വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.
Story Highlights : 12 dead, including one malayali and 9 students in Oman flash floods
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here