ഇടുക്കിയിൽ വയോധികയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്; പ്രതികൾ പിടിയിൽ

ഇടുക്കി അടിമാലിയിൽ വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതികൾ പിടിയിലായത്. കൊല്ലം കിളിമാനൂർ സ്വദേശികളായ അലക്സ് കെ ജെ, കവിത എന്നിവരാണ് പ്രതികൾ. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
വയോധികയെ കൊന്നത് കഴുത്തറുത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയുടെ സ്വർണ്ണമാല നഷ്ടമായിട്ടുണ്ട്.
വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത് എന്നാണ് സംശയം. കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികൾ കുടുങ്ങുകയായിരുന്നു.
Story Highlights: idukki old woman murder investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here