Advertisement

യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സമീപത്ത് ഒരു സ്കൂട്ടറും, കൊലപാതകമെന്ന് സംശയം

April 14, 2024
Google News 1 minute Read

പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
സംഭവ സ്ഥലത്ത് ഒരു സ്കൂട്ടർ മറിഞ്ഞ് കിടക്കുന്നുണ്ട്. സമീപത്തായി ഒരു കത്തിയും അതിന്റെ കവറും കാണപ്പെട്ടു. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് സംഭവം.

യുവതി തൃത്താല സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്സിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തും.മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകും.

Story Highlights : Woman found burned dead at Pattambi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here