അവസാന ലീഗ് മത്സരത്തിൽ മുംബൈയെ വീഴ്ത്തി; ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാന്

ഐഎസ്എൽ ഷീൽഡ് മോഹൻ ബഗാന്. മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് മറികടന്നാണ് മോഹൻ ബഗാൻ്റെ നേട്ടം. മത്സരം ആരംഭിക്കുന്നതിനു മുൻപ് മുംബൈ ഒന്നാമതും മോഹൻ ബഗാൻ മൂന്നാമതുമായിരുന്നു. അവസാന കളി വിജയിച്ചതോടെ മോഹൻ ബഗാൻ ഒന്നാമതെത്തി. നിലവിൽ മോഹൻ ബഗാന് 48ഉം മുംബൈ സിറ്റിക്ക് 47ഉം പോയിൻ്റാണ് ഉള്ളത്. മോഹൻ ബഗാൻ്റെ ആദ്യ ഐഎസ്എൽ ഷീൽഡ് ആണിത്.
മത്സരത്തിൻ്റെ 28ആം മിനിട്ടിൽ ലിസ്റ്റൺ കൊളാസോ നേടിയ ഗോളിലൂടെ മോഹൻ ബഗാനാണ് ആദ്യം ലീഡെടുത്തത്. പെട്രറ്റോസൊൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു കൊളാസോയുടെ ഗോൾ. 81ആം മിനിട്ടിൽ കമ്മിംഗ്സിലൂടെ മോഹൻ ബഗാൻ ലീഡ് ഇരട്ടിയാക്കി. 8 മിനിട്ടുകൾക്കുള്ളിൽ സിറ്റി ഒരു ഗോൾ മടക്കി. ചാംഗ്തെയിലൂടെയാണ് സിറ്റി മത്സരത്തിലേക്ക് തിരിച്ചുവന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാമൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോയെങ്കിലും ഗോൾ വഴങ്ങാതെ വിജയമുറപ്പിക്കാൻ ബഗാനു സാധിച്ചു.
Story Highlights: mohun bagan won mumbai city isl shield
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here