Advertisement

‘വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതി, അമ്മയോട് വയനാട്ടിൽ താമസിക്കാൻ നിര്‍ബന്ധിക്കും’: രാഹുൽ ഗാന്ധി

April 15, 2024
Google News 1 minute Read

വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയെന്ന് രാഹുൽ ഗാന്ധി. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ താമസിക്കാൻ നിര്‍ബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നേതാവ് മതിയെന്ന സങ്കൽപം നാടിനോടുള്ള അവഹേളനമാണ്. കർഷക സംഭരണ സംവിധാനങ്ങൾ മുഴുവൻ ഒരു കുത്തകയ്ക്കു കീഴിൽ ആക്കിയിരിക്കുകയയാണ്. അദാനിക്ക് കീഴിലാണ് ഇതെല്ലാമെന്ന് കർഷകർ തന്നെ പറയുന്നുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് തരുകയാണ്. ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം കാർഷിക അടിത്തറയിൽ ആണ് വളർന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2024ൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുംമ്പോൾ കർഷകരുടെ കടം എഴുതി തള്ളും.

കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂര്‍ റെയിൽവെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. പക്ഷെ ഒരു മെഡിക്കൽ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താൻ എഴുതി. പക്ഷെ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights : Rahul Gandhi About Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here