ഒറ്റയാനായി ബട്ലർ; കൊൽക്കത്തയെ തകർത്ത് രാജസ്ഥാൻ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകർത്ത് രാജസ്ഥാൻ. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിൽ വിജയം രാജസ്ഥാൻ കൈക്കലാക്കുകയായിരുന്നു. 224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ കൊൽക്കത്തയ്ക്ക് മുന്നിൽ പതറിയിരുന്നു. മുൻനിര ബാറ്റർമാരുൾപ്പെടെ ക്രീസ് വിട്ടപ്പോൾ ജോസ് ബട്ലറിന്റെ ഒറ്റയാൻ പോരാട്ടമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 60 പന്തുകളിൽ ഔട്ടാകാതെ 107 റൺസാണ് താരം അടിച്ചു കൂട്ടിയത്.
നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ വിജയലക്ഷ്യം കണ്ടത്. സുനിൽ നരെയ്ൻ, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ കൊൽക്കത്തയ്ക്കായി രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. ഈഡൻ ഗാർഡൻസിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊൽക്കത്തയ്ക്ക് സുനിൽ നരെയ്‌ന്റെ (56 പന്തിൽ 109) ഇന്നിംഗ്‌സാണ് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാൾട്ട്, സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രെ റസൽ, രമൺദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, ഹർഷിത് റാണ.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്മാൻ പവൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, അവേഷ് ഖാൻ, കുൽദീപ് സെൻ, യുസ്വേന്ദ്ര ചാഹൽ.
Story Highlights : IPL 2024: Buttler’s 7th IPL Ton Gives RR 2 Wicket Win Vs Kolkata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here