‘മുഖ്യമന്ത്രിക്ക് സർക്കാർ നേട്ടങ്ങൾ പറഞ്ഞു വോട്ട് ചോദിക്കാൻ കഴിയാത്ത സ്ഥിതി; യുഡിഎഫ് തകർപ്പൻ വിജയം നേടും’: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് സർക്കാർ നേട്ടങ്ങൾ പറഞ്ഞു വോട്ട് ചോദിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് തകർപ്പൻ വിജയം നേടും. യുഡിഎഫിന് സമ്പൂർണ്ണമായ ആധിപത്യമുണ്ട്. എൽഡിഎഫും ബിജെപിയും നിരാശരാവുമെന്നും ചെന്നിത്തല പറഞ്ഞു. (ramesh chennithala pinarayi vijayan)
ഇരുപതിൽ 20 സീറ്റും നേടാനുള്ള സാഹചര്യമാണ് യുഡിഎഫിന്. മുഖ്യമന്ത്രിക്ക് സർക്കാർ നേട്ടങ്ങൾ പറഞ്ഞ് വോട്ട് ചോദിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാരിൻ്റെ നേട്ടങ്ങളെപ്പറ്റി മുഖ്യമന്ത്രി മിണ്ടുന്നില്ല. സർക്കാർ കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും. എട്ടുവർഷമായി കേരളത്തെ തകർത്ത് തരിപ്പണമാക്കിയ സർക്കാരാണ് ഇത്. അഴിമതിയിലും കൊള്ളയിലും മുങ്ങി താഴ്ന്ന സർക്കാർ. കെ റെയിൽ പദ്ധതി ജനങ്ങൾക്ക് ദുസ്വപ്നം. കെ ഫോൺ പൂർണ്ണ പരാജയം. ആകെ അറിയാവുന്നത് കൊലപാതകമാണ്. കേരള സിപിഐഎം അല്ല, കൊലപാതക സിപിഐഎം ആണ്.
മൈക്ക് പോലും മുഖ്യമന്ത്രിയോട് പ്രതിഷേധിക്കുകയാണ്. ചിലപ്പോൾ അദ്ദേഹം തന്നെ മൈക്ക് ഒടിച്ചിടും. ഘടകകക്ഷി നേതാക്കൾക്ക് റിപ്പയറിങ് ജോലിയാണ്. മോദിയെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ല. ഏറ്റവും കൂടുതൽ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയെ. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിനൊപ്പമല്ലേ സിപിഐഎം? ഈ തിരഞ്ഞെടുപ്പ് എൽഡിഎഫ് വാട്ടർ ലൂ ആകും. രാഹുൽ ഗാന്ധിയെ പിണറായി വിമർശിക്കുന്നത് മോദിയെ സന്തോഷിപ്പിക്കാനാണ്. വർഗീയതക്കെതിരായ പോരാട്ടത്തിൽ പിണറായിയുടെ സർട്ടിഫിക്കറ്റ് രാഹുൽഗാന്ധിക്ക് ആവശ്യമില്ല. മോദിയെ എന്തിനാണ് പിണറായിക്ക് ഇത്ര ഭയം?
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ദേശീയ പതാക ഉപയോഗിക്കുന്നത് തെറ്റാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ കേസെടുക്കണം.
വ്യക്തിപരമായ ആക്ഷേപം ആര് നടത്തിയാലും തെറ്റാണ്. അത് ഒഴിവാക്കണമെന്ന് തന്നെയാണ് അഭിപ്രായം. അത് കോൺഗ്രസിന്റെ രീതിയല്ല. പരാജയഭീതി കൊണ്ടാണോ ഇത്തരം ആരോപണങ്ങൾ എന്നുകൂടി പരിശോധിക്കണം.
വെൽഫെയർ പാർട്ടിയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല. ആരോടും പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം.
Story Highlights: ramesh chennithala criticize pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here