ശൈലജക്കെതിരായ സൈബര്‍ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റ്, ഷാഫിയുടെ അറിവോടെയല്ല: കെ കെ രമ

വടകരയിലെ സിപിഐഎം സ്ഥാനാര്‍ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് കെ കെ രമ എം എല്‍ എ. എന്നാല്‍ ഇത് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ അറിവോടെയാണെന്ന ആരോപണം നിഷേധിക്കുന്നതായും രമ പറഞ്ഞു. ഉമാ തോമസ് എം എല്‍ എക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമ.
കെ കെ ശൈലജയ്ക്കെതിരായ സൈബർ ആക്രമണം അംഗീകരിക്കാനാകാത്ത തെറ്റെന്ന് കെ.കെ രമ എംഎൽഎ. സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണം തടയുന്നതിൽ പൊലീസ് പരാജയപ്പെട്ടു. പരാതി നൽകി 20 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയുണ്ടായില്ല. താൻ അടക്കമുള്ള വനിതാ പൊതുപ്രവർത്തകർ സൈബർ ആക്രമണത്തിന്റെ ഇരയാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ പാനൂര്‍ സ്‌ഫോടന കേസില്‍ കൃത്യമായ അന്വേഷണം വേണമെന്നും രമ ആവശ്യപ്പെട്ടു. കെ കെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. വ്യാജ പ്രചാരണം നടത്തിയ മുസ്ലിം ലീഗ് നേതാവും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്.
വാട്‌സാപ്പില്‍ വ്യാജ വീഡിയോ പങ്കുവെച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. മങ്ങാട് സ്നേഹതീരം എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സന്ദേശമിട്ടത്. ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് പോലീസ് കണ്ടെത്തി. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പാണ് അസ്ലമിനെതിരെ ചുമത്തിയിട്ടുള്ളത്.
Story Highlights : K K Rema Against Cyber attack on K K Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here