ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്. റീസന്റ്ലി ഓൺലൈൻ എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. ഈ ഫീച്ചർ ഇപ്പോൾ ഏതാനും ബീറ്റ ടെസ്റ്റ്ർമാർക്കായാണ് പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ മറ്റ് ഉപയോക്താക്കളിലേക്കും ഇത് എത്തും.
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വാട്സ്ആപ്പിൽ റീസന്റായി ഓൺലൈനിൽ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ ആണ് ഇത്. വാട്‌സാപ്പ് ഫീച്ചർ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. ന്യൂ ചാറ്റ് ബട്ടൻ ക്ലിക്ക് ചെയ്താലാണ് ഇത് കാണുക. ഈ ഫീച്ചർ നിലവിൽ വന്നാൽ ഓരോ കോൺടാക്റ്റിന്റെയും ആക്ടിവിറ്റി സ്റ്റാറ്റസ് പരിശോധിക്കേണ്ടി വരില്ല.
അതേസമയം ഉപഭോക്താക്കളുടെ സ്വകാര്യത മാനിച്ച് ലാസ്റ്റ് സീനും ഓൺലൈൻ സ്റ്റാറ്റസും ലിസ്റ്റിൽ കാണിക്കില്ല. അതിനാൽ ഒരു പരിധിവരെ ഈ പുതിയ ഫീച്ചർ ആളുകളുടെ സ്വകാര്യതയെ ബാധിക്കില്ല. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ആരെല്ലാമാണ് അൽപസമയം മുമ്പ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്ന് ഇതുവഴി കാണാൻ ഈ ഫീച്ചറിലൂടെ സാധിക്കും.
Story Highlights : WhatsApp introduces ‘Recent Online Contacts’ feature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here