ചട്ടുകം വച്ച് പൊള്ളിച്ചു, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചു; ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം

തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.
Story Highlights: stepfather attack 7 years old
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here