Advertisement

കേരള സർവകലാശാലയിലെ പ്രഭാഷണം; ജോൺ ബ്രിട്ടാസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ; സംഘാടകർക്ക് ഹാജരാകാൻ നോട്ടീസ്‌

April 19, 2024
Google News 1 minute Read

കേരള സർവകലാശാലയിൽ സംവാദ പരിപാടിയിൽ പങ്കെടുത്തതിന് ജോൺ ബ്രിട്ടാസ് എംപിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. നേരിട്ടോ പ്രതിനിധി മുഖേനെയോ ഹാജാരായി വിശദീകരണം നൽകണം. കേരള സർവകലാശാലയിലെ ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണത്തിൽ സംഘാടകർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ്‌ അയച്ചു.

സംഘാടകർ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇലക്ഷൻ നോഡൽ ഓഫീസറുടെ ചുമതലയുള്ള സബ് കളക്ടർ ആണ് നിർദേശം നൽകിയത്. പെരുമാറ്റച്ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കാൻ വിസി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബ്രിട്ടാസ് പ്രസംഗിക്കുകയായിരുന്നു. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലാണ് ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തിയത്.രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സർക്കുലർ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമർശിച്ചായിരുന്നു ബ്രിട്ടാസിൻറെ പ്രസംഗം. വിസിക്കെതിരെയും പ്രസംഗത്തിൽ പരാമർശമുണ്ടായിരുന്നു.

Story Highlights : Election Commission sought an explanation from John Brittas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here