ISL സെമി കാണാതെ കൊമ്പന്മാർ പുറത്ത്; ഒഡിഷയോട് പൊരുതി തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലിൽ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. എലിമിനേറ്ററിൽ ഒഡിഷ എഫ്സിയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തോറ്റത്. പത്താം സീസണിലും കേരള ബ്ലാസ്റ്റേഴ്സിന് കിരീടം എന്ന കടം കൈ എത്താ ദൂരത്ത് തന്നെയാണ്. നിശ്ചിത സമയത്ത് ഇരു ടീമും 1-1 ഗോൾ അടിച്ച് സമനില പാലിച്ച മത്സരത്തിൽ എക്സ്ട്രാ ടൈമിലായിരുന്നു ഒഡീഷയുടെ വിജയഗേോൾ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളുകൾ നേടിയിരുന്നില്ല.
എന്നാൽ രണ്ടാം പകുതിയിൽ 67-ാം മിനിറ്റിൽ ഫെഡോർ സിർനിച്ചിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 87-ാം മിനിറ്റ് വരെ ലീഡ് നിലനിർത്തി. 87-ാം മിനിറ്റിൽ ഡിയാഗോ മൗറീഷ്യയുടെ ഗോളിൽ ഒഡിഷ സമനില പിടിച്ചു. പിന്നീട് എക്സ്ട്രാ ടൈമിൽ 98-ാം മിനിറ്റിൽ ഐസക് റാൽട്ടെയിലൂടെ ഒഡിഷ ലീഡ് പിടിച്ചു. മറുപടി ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് കഴിയാതെ വന്നു.
പരിക്കിൻറെ പിടിയിൽ നിന്ന് എത്തി രണ്ടാം പകുതിയിലിറങ്ങിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കും ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് കരകയറ്റാൻ ആയില്ല. ആദ്യ പകുപതിയിൽ ഇരു ടീമുകൾക്കും ഒട്ടേറെ തുറന്ന അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
Story Highlights : ISL playoff Odisha FC vs Kerala Blasters OFC 2-1 KBFC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here