Advertisement

എസ്എംഎ ടൈപ് -1 ബാധിച്ച് ഖത്തറിൽ മലയാളികളുടെ പിഞ്ചുകുഞ്ഞ്; സഹായിക്കാൻ കൈകോർക്കാം

April 19, 2024
3 minutes Read
Malayali baby girl in Qatar suffering from SMA type-1

എസ്എംഎ ടൈപ് -1 രോഗം ബാധിച്ച ഖത്തറിലെ മലയാളി ദമ്പതികളുടെ നാല് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിനായി പ്രവാസി സമൂഹം കൈകോർക്കുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി രിസാൽ-നിഹാല ദമ്പതികളുടെ നാല് മാസം പ്രായമുള്ള മകൾ മൽകാ റൂഹിയുടെ ജീവിതം സാധാരണ നിലയിലാക്കാൻ 11,654,028.75 ഖത്തർ റിയാൽ(20 കോടിയിലേറെ ഇന്ത്യൻ) രൂപയാണ് ആവശ്യമുള്ളത്. ഇത്രയും ഭീമമായ തുക കണ്ടെത്താൻ ഖത്തർ ചാരിറ്റി പ്രത്യേകം കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഖത്തറിലെ ഇന്ത്യൻ സമൂഹം കാമ്പയിനുമായി പരമാവധി സഹകരിക്കണമെന്ന് ഖത്തർ ചാരിറ്റി ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്റ്റർ ഖാലിദ് അബ്ദുല്ല അൽ യാഫി അഭ്യർത്ഥിച്ചു.(Malayali baby girl in Qatar suffering from SMA type-1)

മൽകാ റൂഹിക്കായി എത്രയും വേഗം ഈ തുകകണ്ടെത്താൻ ഖത്തർ ചാരിറ്റിയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ദിവസം ദോഹയിൽ ചേർന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികളും ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും ഖത്തർ ചാരിറ്റി പ്രതിനിധികളും പങ്കെടുത്തു.

ചികിത്സയ്ക്കാവശ്യമായ തുക പൊതുജനങ്ങളിൽ നിന്നും സമാഹരിക്കുന്നതിനുള്ള വിവിധ കർമപദ്ധതികൾ യോഗം ചർച്ച ചെയ്തു. നിലവിൽ ഖത്തർ ചാരിറ്റി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവിധ രീതികൾ ഉപയോഗിച്ചോ ഖത്തർ ചാരിറ്റി മൊബൈൽ ആപ് വഴിയോ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ വഴി കഴിയാവുന്ന തുക നൽകാവുന്നതാണ്. 206863 എന്ന റഫറൻസ് നമ്പർ നൽകിയാണ് തുക കൈമാറേണ്ടത്. ഖത്തറിലെ വിവിധ ഷോപ്പിംഗ് മാളുകൾ,വാണിജ്യ സമുച്ഛയങ്ങൾ എന്നിവ ഉൾപെടെ രാജ്യത്തുടനീളമുള്ള ഖത്തർ ചാരിറ്റി കളക്ഷൻ കൗണ്ടറുകൾ വഴി നേരിട്ട് പണമായും തുക കൈമാറുന്നതാണ്. മുകളിൽ നൽകിയിരിക്കുന്ന റഫറൻസ് നമ്പർ നൽകി എത്ര ചെറിയ തുകയും ഇത്തരത്തിൽ നേരിട്ട് ഏൽപിക്കാവുന്നതാണ്. ഇന്ത്യയിൽ നിന്നുള്ളവർക്ക് സഹായം എത്തിക്കുന്നതിന് ഉടൻ സംവിധാനം ഏർപെടുത്തിയേക്കും.ഇതാദ്യമായാണ് ഖത്തർ ചാരിറ്റി ഒരു മലയാളി കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനായി ഇത്രയും വിപുലമായ കാമ്പയിൻ സംഘടിപ്പിക്കുന്നത്.

Read Also: കനത്ത മഴയിൽ യുഎഇയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചു

ഖത്തർ ചാരിറ്റി ഡോണർ സർവീസസ് ഡയറക്റ്റർ ഖാലിദ് അബ്ദുല്ല അൽ യാഫി,ഖത്തർ ചാരിറ്റി ഐ.ടി വിഭാഗം മാനേജർ ഹംദി ശിഹാബ്,ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ,ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽ റഹിമാൻ,കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ,ഇൻകാസ് വൈസ് പ്രസിഡന്റ് താജുദ്ധീൻ,പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ,സി.ഐ.സി ജനറൽ സെക്രട്ടറി ഷബീർ,ഇന്ത്യൻ ഡോക്ടേഴ്സ് ക്ളബ് പ്രസിഡന്റ് സൈബു ജോർജ്,എഞ്ചിനിയേഴ്‌സ് ഫോറം പ്രസിഡന്റ് നിബു ജോസ് തുടങ്ങിയവർ സംബന്ധിച്ചു.

Story Highlights : Malayali baby girl in Qatar suffering from SMA type-1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top