രാഹുൽ ഗാന്ധിയെ കൊഞ്ഞനം കുത്തിയത് അരോചകം; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊഞ്ഞനം കുത്തൽ അരോചകമായിപ്പോയി. മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ലായിരുന്നു എന്നും വാർത്താകുറിപ്പിൽ അദ്ദേഹം പറഞ്ഞു.
പിണറായിക്ക് ഇത് എന്ത് സംഭവിച്ചു? രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം മാപ്പ് ആർഹിക്കാത്ത കുറ്റം. ഇതിന് മറുപടി അർഹിക്കുന്നില്ല. രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബിജെപിയുടെയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു. വളരെ അരോചകവും വിചിത്രവുമായിരുന്ന കളിയാക്കൽ പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Story Highlights: rahul gandhi ramesh chennithala pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here