ഇന്‍സുലിന്‍ നിഷേധിച്ച് കെജ്രിവാളിനെ തിഹാര്‍ ജയിലിനുള്ളില്‍ മരണത്തിലേക്ക് തള്ളിവിടുന്നു; ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നിഷേധിച്ച വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരും, ലെഫ്റ്റ് ലെഫ്റ്റനെന്റ് ഗവര്‍ണറും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്‍സുലിന്‍ നിഷേധിച്ചും ഡോക്ടറെ കാണാന്‍ അനുവദിക്കാതെയും തിഹാര്‍ ജയിലിനുള്ളില്‍ സാവധാനം മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി വിമര്‍ശിച്ചു. (AAP vs Delhi Lt Governor over Arvind Kejriwal denied insulin charge)
രക്തത്തിലെ പഞ്ചസാരയുടെ അളവ് 300 അപകടകരമാണെന്ന് ഏത് ഡോക്ടറും പറയും, അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ വെച്ച് കൊല്ലാന്‍ ബിജെപി പദ്ധതിയിടുന്നു, മുഖ്യമന്ത്രിക്ക് ഇന്‍സുലിന്‍ ഡോസ് നല്‍കുന്നതില്‍ ജയില്‍ അധികൃതര്‍ക്ക് എന്തിനാണ് വിരോധം? കഴിഞ്ഞ 22 വര്‍ഷമായി അദ്ദേഹം പ്രമേഹബാധിതനാണ്. കഴിഞ്ഞ 10 വര്‍ഷമായി ഇന്‍സുലിന്‍ എടുക്കുന്നു.’ ആം ആദ്മി പാര്‍ട്ടി മന്ത്രി അദിഷി ചൂണ്ടിക്കാട്ടി.
ടൈപ്പ്-2 പ്രമേഹമുള്ള കെജ്രിവാള്‍ ഇന്‍സുലിന്‍ ആവശ്യപ്പെട്ടെങ്കിലും, ജയില്‍ ഭരണകൂടം അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയാണെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു.അതേസമയം അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്‍സുലിന്‍ സ്വീകരിക്കുന്നത് നിര്‍ത്തിയിരുന്നു എന്ന് ഗുളികകള്‍ മാത്രമാണ് ഉപയോഗിക്കുന്നത് എന്നുമാണ് തിഹാര്‍ ജയില്‍ അധികൃതര്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേനക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടോടെ ബിജെപിയുടെ ‘ഗൂഢാലോചന’ തുറന്നുകാട്ടപ്പെട്ടു എന്നും ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം കെജ്രിവാളിനെ ജയിലില്‍ വച്ച് കൊല്ലാനുള്ള ഗൂഢാലോചനയാണ് ഇതെന്നും മന്ത്രി അതിഷി അതിഷി പ്രതികരിച്ചു.
Story Highlights : AAP vs Delhi Lt Governor over Arvind Kejriwal denied insulin charge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here