എടാ മോനെ.. ഹാപ്പി അല്ലേ? പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം: കുറിപ്പുമായി മന്ത്രി പി രാജീവ്

കൊച്ചിയിൽ നടന്ന പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിൽ പങ്കെടുത്ത് മന്ത്രി പി രാജീവ്. ഫഹദ് ചിത്രമായ ആവേശം പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രത്തിലെ ഡയലോഗുമായാണ് മന്ത്രി ചിത്രം പങ്കുവച്ചത്. എഡ മോനെ.. ഹാപ്പി അല്ലേ? പ്രേമലു 2 സിനിമയുടെ പ്രഖ്യാപന വേളയിൽ പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം.മന്ത്രി പി രാജീവ് കുറിച്ചു.
100 കോടി നേട്ടത്തിന് പിന്നാലെ ‘പ്രേമലു 2’ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കമ്പനിയായ ഭാവന സ്റ്റുഡിയോസ്. 2025-ലാണ് ചിത്രത്തിന്റെ റിലീസ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ഒടിടിയിലും ഗംഭീര പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.
നസ്ലെൻ, മമിത ബൈജു കോമ്പോ വീണ്ടുമൊന്നിക്കുകയാണ്. ഇപ്പോഴിതാ ‘പ്രേമലു 2’ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രൊഡക്ഷൻ കമ്പനിയായ ഭാവന സ്റ്റുഡിയോസ്. 2025-ലാണ് ചിത്രത്തിന്റെ റിലീസ്. രണ്ടാം ഭാഗം വരുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആളുകൾ ചിത്രത്തെ നോക്കികാണുന്നത്.റോം- കോം വിഭാഗത്തിലിറങ്ങിയ ചിത്രം ആദ്യ ദിനം മുതലേ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.
Story Highlights : P Rajeev With Fahad fazil Dileesh pothan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here