Advertisement

‘കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ പേരുകേട്ടു, എന്നിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ല’; പിണറായി വിജയനെതിരെ പ്രിയങ്കാ ഗാന്ധി

April 20, 2024
3 minutes Read
Pinarayi Vijayan is compromised as he attacks only congress says Priyanka Gandhi

രാഹുല്‍ ഗാന്ധിയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയുടേത് ഒത്തുകളി രാഷ്ട്രീയമാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ലൈഫ് മിഷന്‍, സ്വര്‍ണക്കടത്ത് കേസുകളില്‍ പിണറായി വിജയനെതിരെ നടപടിയെടുത്തില്ല. കൊടകര കള്ളപ്പണ കേസില്‍ കെ സുരേന്ദ്രന്റെ പേര് കേട്ടിരുന്നു. എന്നിട്ട് ആ കേസില്‍ മുഖ്യമന്ത്രി കെ സുരേന്ദ്രനെതിരെ നടപടിയെടുത്തില്ലെന്നും പ്രിയങ്കാ ഗാന്ധി പത്തനംതിട്ടയില്‍ പറഞ്ഞു. (Pinarayi Vijayan is compromised as he attacks only congress says Priyanka Gandhi)

മുഖ്യമന്ത്രി പിണറായി വിജയന്‍ ബിജെപിയുമായി അനുരഞ്ജനം നടത്തുന്നുവെന്നാണ് പ്രിയങ്കാ ഗാന്ധിയുടെ ആരോപണം. മുഖ്യമന്ത്രി ആകെ വിമര്‍ശിക്കുന്നത് കോണ്‍ഗ്രസിനേയും എന്റെ സഹോദരനേയും മാത്രമാണ്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നയാളാണ് എന്റെ സഹോദരന്‍. ആ രാഹുലിന് എതിരെയാണ് പിണറായി വിജയന്‍ എപ്പോഴും സംസാരിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

മുഖ്യമന്ത്രി ബിജെപിയ്‌ക്കെതിരെ സംസാരിക്കാറില്ലെന്ന് പ്രിയങ്ക ആരോപിച്ചു. എപ്പോഴും വിട്ടുവീഴ്ച ചെയ്യുന്ന കളിക്കാരന് ഫുട്‌ബോള്‍ മാച്ച് ജയിക്കാനാകില്ല. വിട്ടുവീഴ്ച ചെയ്യുന്ന കളിക്കാരനാണ് മുഖ്യമന്ത്രി. കേരളത്തില്‍ മൂന്നില്‍ ഒരു യുവതിക്കോ യുവാവിനെ ജോലിയില്ല .സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കെതിരെ കേന്ദ്രവും സംസ്ഥാനവും സംരക്ഷിക്കുന്നു .വാളയാര്‍ പാലത്തായി വണ്ടിപ്പെരിയാര്‍ സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

Story Highlights : Pinarayi Vijayan is compromised as he attacks only congress says Priyanka Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top