Advertisement

രാംലല്ല വിഗ്രഹം സ്ഥാപിക്കാൻ നെതർലൻഡ്‌സ്‌; ആദ്യം പ്രതിഷ്ഠിക്കുന്നത് നെതർലൻഡ്‌സ് ഹനുമാൻ ക്ഷേത്രത്തിൽ

April 20, 2024
1 minute Read

അയോധ്യ രാം ലല്ലയുടെ വിഗ്രഹ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി നെതർലൻഡ്‌സ്. നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിർമ്മിച്ചത്. നെതർലൻഡ്‌സിലേക്കുള്ള യാത്രയ്‌ക്ക് മുമ്പ് വിഗ്രഹം പൂജകൾക്കായി അയോധ്യയിൽ എത്തിക്കും. ദേശീയ മാധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

കാശിയിലെ കനയ്യ ലാൽ ശർമ്മയാണ് ശിൽപി. എറ്റർബ്ലിസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് വിഗ്രഹ നിർമ്മാണത്തിന് പിന്നിൽ.മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും രാംലല്ലയുടെ വിഗ്രഹങ്ങൾ സ്ഥാപിക്കാനാണ് ഫൗണ്ടേഷന്റെ പദ്ധതി. ആംസ്റ്റർഡാമിലെ ഹനുമാൻ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കൃത്യമായ പകർപ്പ് ഉറപ്പാക്കാൻ, ഞങ്ങൾ അയോദ്ധ്യയിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയൽ തന്നെ തെരഞ്ഞെടുത്തുവെന്ന് ഫൗണ്ടേഷൻ ഡയറക്ടർ രാഹുൽ മുഖർജി പറഞ്ഞു. കൂടുതൽ ക്ഷേത്രങ്ങൾ സ്ഥാപിക്കാനും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചു. ആംസ്റ്റർഡാമിന് ശേഷം, ബ്രസൽസ് (ബെൽജിയം), ജർമ്മനി, ഫ്രാൻസ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങൾ, കൂടാതെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പോലും ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുമെന്നും രാഹുൽ മുഖർജി പറഞ്ഞു.

Story Highlights : Ram Temple in Netherlands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top