Advertisement

തൃശൂർ പൂരം വെടിക്കെട്ട് തുടങ്ങി; വൈകിയത് അഞ്ച് മണിക്കൂർ

April 20, 2024
Google News 1 minute Read

തൃശ്ശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി മാറി പൂരം വെടിക്കെട്ടിന് തിരികൊളുത്തി. പ്രതിഷേധത്തെ തുടർന്ന് വെടിക്കെട്ട് വൈകിയത് അഞ്ച് മണിക്കൂർ. കാത്തിരുന്നത് പതിനായിര കണക്കിന് ജനങ്ങളാണ്. പൂരനഗിരിയിൽ ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടിന് തിരികൊളുത്തി. പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും.

ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ തീരുമാനിക്കുകയായിരുന്നു. പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടിയും വെടിക്കെട്ട് നടത്തും.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 15 മിനിറ്റ് വ്യത്യാസത്തിൽ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് കെ രാജൻ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ പന്തലിലെ അണച്ച ലൈറ്റ് തെളിയിച്ചു.

വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. വെടിക്കെട്ടിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ച് പൂരം നിർത്തിവെച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്.

വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു.

അലങ്കാര പന്തലിലെ വെളിച്ചം ഒഴിവാക്കിയായിരുന്നു തിരുവമ്പാടിയുടെ പ്രതിഷേധം. പൊലീസ് നടപടി പതിവില്ലാത്തതെന്ന് തിരുവമ്പാടി പറഞ്ഞു. പൂര പറമ്പിൽ പൊലീസ് രാജെന്നായിരുന്നു ദേശക്കാരുടെ പരാതി.

Story Highlights : Thrissur Pooram 2024 Live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here