ഇന്ദിരാഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ചു; സിപിഐഎം നേതാവിനെതിരെ കേസ്

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് സിപിഐഎം നേതാവിനെതിരെ കാസർഗോഡ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. ബളാൽ കരോട്ട്ചാൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി മെമ്പറുമായ മധുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സിപിഐഎം നേതാവ് ഫേസ് ബുക്കിലൂടെ അപമാനിച്ചു എന്നാണ് കേസ്. യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്ജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐപിസി 153, 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
Story Highlights : Case against CPIM leader insulting Indira Gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here