പൊന്‍മുടി മരംമുറിയ്ക്കല്‍: കൂടുതല്‍ മരങ്ങള്‍ മുറിച്ചത് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല; മുറിച്ച മരങ്ങളുടെ കൃത്യമായ കണക്കും വനംവകുപ്പിന്റെ പക്കലില്ല

പൊന്‍മുടി മരംമുറിയ്ക്കലില്‍ കൃത്യമായ കണക്കില്ലാതെ വനംവകുപ്പ്. വനത്തിനുള്ളില്‍ നിന്ന് കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത് പോലും വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംശയമുണ്ടാക്കുന്നുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറിയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. (no accurate account of trees available in forest department on Ponmudi tree cutting )
ട്വന്റിഫോര്‍ ന്യൂസാണ് പൊന്മുടി മരംമുറിയ്ക്കലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്തുവിടുന്നത്. വനത്തിനരികിലെ റോഡരികില്‍ നിന്ന് ചെറുമരങ്ങള്‍ മാത്രമല്ല മുറിച്ചുമാറ്റിയതെന്ന് ട്വന്റിഫോര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നിരുന്ന കൂടുതല്‍ മരങ്ങള്‍ മുറിച്ചതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിന്റെ യാതൊരു കൃത്യമായ കണക്കുകളും വനംവകുപ്പിന്റെ പക്കല്‍ ഇല്ല.
തെരഞ്ഞെടുപ്പ് മറയാക്കി നടന്ന മരം മുറിയില്‍ 260 മരങ്ങള്‍ മാത്രമല്ലെന്ന സൂചനയും ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്. മുളയും ഈറയും മുറിക്കാമെങ്കിലും പൊന്മുടി ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു.വേലി കെട്ടി. അതിന്റെ മറവിലും കടത്തു നടന്നുവെന്നും ആക്ഷേപമുണ്ട്.
Story Highlights : no accurate account of trees available in forest department on Ponmudi tree cutting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here