Advertisement

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിനെതിരെ കേസ്

April 22, 2024
3 minutes Read
Driving scooter with a two-year-old child standing case against father

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി അശ്രദ്ധമായി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. അമല പറപ്പൂര്‍ റൂട്ടില്‍ ചിറ്റിലപ്പിള്ളി ഐ ഇ എസ് എന്‍ജിനീയറിങ് കോളേജിനടുത്താണ് സംഭവം. മുള്ളൂര്‍ സ്വദേശി ഹരിക്കെതിരെയാണ് പേരാമംഗലം പോലീസ് കേസെടുത്തത്. അമല ഭാഗത്തുനിന്നും ചിറ്റിലപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് കുട്ടിയെ സീറ്റിന് മുകളില്‍ നിര്‍ത്തി ഇയാള്‍ സ്‌കൂട്ടര്‍ ഓടിച്ചു പോയത്. പുറകില്‍ സഞ്ചരിക്കുകയായിരുന്നവര്‍ ദൃശ്യം പകര്‍ത്തി പൊലീസിന് കൈമാറുകയായിരുന്നു. (Driving scooter with a two-year-old child standing case against father)

രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. അപകടകരമായ രീതിയില്‍ കുട്ടിയുമായി സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Story Highlights : Driving scooter with a two-year-old child standing case against father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top