ദിശമാറി വന്ന ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്തു; ദേശീയ കായിക താരത്തിന് ക്രൂരമര്‍ദനം

മലപ്പുറം നിലമ്പൂര്‍ കരുളായില്‍ ദേശീയ കായിക താരത്തിന് നേരെ മര്‍ദ്ദനം. കരുളായി വരക്കുളത്തെ പാലക്കാമറ്റം മുഹമ്മദ് ഷാനാണ് മര്‍ദ്ധനമേറ്റത്.ദിശ മാറി വന്ന ബൈക്ക് ഇടിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു. (national athlete attacked in Malappuram)
ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.മുഹമ്മദ് ഷാന്‍ സഞ്ചരിച്ചിരുന്ന സൈക്കിളില്‍ ദിശമാറി ബൈക്കില്‍എത്തിയ മൂന്നംഗ സംഘം ഇടിക്കുകയായിരുന്നു.ഇ ടിയുടെ ആഘാതത്തില്‍ ഷാന്‍ തെറിച്ചു വീണു, ഇത് ചോദ്യം ചെയ്യതതാണ് അക്രമത്തില്‍ കലാശിച്ചത്.വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പൂക്കോട്ടുംപാടം പോലീസ് കേസെടുത്തു.
ഫുട്‌ബോള്‍ പ്രാക്ടീസ് ചെയ്യാന്‍ പോകും വഴി വീടിന്റെ നൂറു മീറ്റര്‍ അകലെ വെച്ചാണ് ആക്രമണം ഉണ്ടായത്. മര്‍ദനത്തില്‍ കൈകാലുകളുടെ എല്ലുകള്‍ക്ക് പൊട്ടലുണ്ട്. വലത് കൈയുടെയും, ഇടത് കാലിന്റെയും എല്ലുകളാണ് പൊട്ടിയത്.കരുളായി സ്വദ്ദേശികളായ കണ്ടാല്‍ അറിയാവുന്ന മൂന്ന് പേരാണ് മര്‍ദനത്തിന് പിന്നില്‍. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും ആരോപണമുണ്ട്.
Story Highlights : national athlete attacked in Malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here