Advertisement

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്

April 22, 2024
2 minutes Read
slight decrease in gold rate april 22

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6755 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 54,040 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 40 രൂപ കുറഞ്ഞ് വില 5665 രൂപയിലെത്തി. ( slight decrease in gold rate april 22 )

തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത കുറഞ്ഞത് രാജ്യാന്തര സ്വർണവിലയിൽ കുറവുണ്ടാക്കാനിടയായി.

ഏപ്രിലിൽ നിരവധി തവണ സ്വർണവില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഒടുവിലായി ഏപ്രിൽ 19നാണ് സ്വർണവില റെക്കോർഡിട്ടത്. ഒരു ഗ്രാം സ്വർണത്തിന് 6815 രൂപയായിരുന്നു ഏപ്രിൽ 19ന് വില. പവന് 54,520.

Story Highlights : slight decrease in gold rate april 22

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top