മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെ താരനിബിഡം; സ്വാതി കുഞ്ചന്റെ വിവാഹചിത്രങ്ങള്‍ കാണാം

നടന്‍ കുഞ്ചന്റെ മകളും ഫാഷന്‍ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നു. അഭിനന്ത് ബസന്ത് ആണ് വരന്‍. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദുല്‍ഖര്‍, സുറുമി എന്നിവരും കല്യാണത്തിനെത്തി. ശ്രീനിവാസന്‍, ബിന്ദു പണിക്കര്‍, കുഞ്ചാക്കോ ബോബന്‍, ബാലചന്ദ്രമേനോന്‍ തുടങ്ങിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.(Swathi Kunjan wedding)

അച്ഛന്റെ അഭിനയ പാതയില്‍ നിന്ന് വേറിട്ട് സഞ്ചരിച്ച വ്യക്തിയാണ് സ്വാതി. സിനിമാ മേഖലയില്‍ അവസരങ്ങള്‍ക്ക് കുറവുകളില്ലെങ്കിലും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ഫാഷന്‍ ഡിസൈനിങ് മേഖലയിലേക്ക് സ്വാതി എത്തുകയായിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ നിന്ന് ഫാഷന്‍ കമ്മ്യൂണിക്കേഷന്‍സില്‍ ബിരുദം നേടിയ സ്വാതി കുഞ്ചന്‍, ഫെമിന, നിത അംബാനിയുടെ ഹെര്‍ സര്‍ക്കിള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.


നിത അംബാനിക്ക് പുറമേ ദീപിക പദുകോണ്‍, അദിതി റാവു, സുസെയന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പവും താരപുത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. കുഞ്ചന്റെയും ശോഭയുടെയും ഇളയ മകളാണ് സ്വാതി. മൂത്തയാള്‍ ശ്വേത ഹെയര്‍ ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്.

Story Highlights : Swathi Kunjan wedding photos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here